Kudumbasree Recruitment: കുടുംബശ്രീയുടെ കീഴിൽ പുതിയ റിസോഴ്സ് പേഴ്സൺസ് അവസരത്തിലേക്ക് അപേക്ഷകൾ അയക്കാം

Kudumbasree Recruitment for Resource Person in Kerala

കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും സാമൂഹിക പരിരക്ഷയ്ക്കായും ഉന്നമനത്തിനായും അടിത്തട്ടിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്ന പൊതുമേഖല സഹകരണ സ്ഥാപനമാണ് കുടുംബശ്രീ. 

Kudumbasree Recruitment for Resource Person in Kerala

കുടുംബശ്രീയുടെ കേരളത്തിലെ കൊല്ലം ജില്ലയിൽ നടക്കുന്ന നിയമനത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

Recruitment Details

കൊല്ലം ജില്ലയിലാണ് റിസോഴ്സ് പേഴ്സൺസ് അഥവാ ഫെസിലിറ്റേറ്റർ എന്ന പോസ്റ്റിലേക്ക് പുതിയ അവസരങ്ങൾ വിളിച്ചിട്ടുള്ളത്. ഹൈസ്കൂൾ ഹയർസെക്കൻഡറി കോളേജ് തലങ്ങളിലുള്ള ജില്ലാ പഞ്ചായത്തിന്റെ ദീപ്തം കൺസന്റ് ജെൻഡർ ഇൻ സ്കൂൾ എന്ന ലിംഗാധിഷ്ഠിത ബോധവൽക്കരണ പരിപാടിയിലേക്കാണ് റിസോഴ്സ് പേഴ്സൺ ആളുകളെ ആവശ്യം ഉള്ളത്.

Eligibility for kudumbasree Recruitment 

സോഷ്യൽ വർക്കിൽ പോസ്റ്റ് ഗ്രാജുവേഷൻ ബിരുദമോ സോഷ്യോളജി സൈക്കോളജി എന്നിവയിൽ പോസ്റ്റ് രാജേഷൻ ബിരുദമോ ഉള്ളവർക്കാണ് ഈ അവസരത്തിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്.

ബന്ധപ്പെട്ട മേഖലയിലെ സമാന മേഖലകളിലോ മുൻപ് പ്രവർത്തിച്ച പരിചയം ഉള്ളവർക്ക് കൂടുതൽ മുൻഗണന ലഭിക്കുന്നതാണ്.

How to apply for kudumbasree Recruitment 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റ് ചെയ്തിട്ടുള്ള ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ നവംബർ 15 നകം എത്തിക്കേണ്ടതാണ്.

കുടുംബശ്രീ ജില്ലാ മിഷൻ സിവിൽ സ്റ്റേഷൻ കൊല്ലം 691013

കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്. 8281726466, 7902716852

ഫോൺ വഴി ബന്ധപ്പെടുന്ന സമയത്ത് പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയങ്ങളിൽ ആയിരിക്കണം ബന്ധപ്പെടേണ്ടത്.

കേരളത്തിനകത്ത് വിവിധ മേഖലകളിൽ വിദ്യാർഥി സ്ത്രീ കുട്ടികൾ എന്നിവങ്ങളിൽ പെടുന്ന ആളുകൾക്കായി പഞ്ചായത്ത് കോർപ്പറേഷൻ മുനിസിപ്പാലിറ്റി തലങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള സർക്കാരിൻറെ പിൻബലത്തോട് കൂടി കുടുംബശ്രീ ഇത്തരം പ്രവർത്തികൾ നടത്തിവരുന്നത്.

Post a Comment


ശ്രദ്ധിക്കുക: ലേഖനങ്ങളും, ജോലി ഒഴിവുകളും, അറിയിപ്പുകളും വാട്സാപ്പിൽ ലഭിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ ക്ലിക്ക് ചെയ്യുക

5% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്: ഓൺലൈനായി എന്തെങ്കിലും പർച്ചേസ് ചെയ്യുന്ന സമയത്ത് സാധാരണ ഗതിയിൽ റിവാർഡ് പോയിന്റുകൾ ലഭിക്കുമെങ്കിൽ, ഇനി ഇൻസ്റ്റന്റ് ആയി 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും, എസ്‌ബിഐ ക്യാഷ്ബാക്ക് കാർഡ് വഴി. ഒരെണ്ണം എടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക്: ഗൾഫ് വാർത്തകളും, വിദേശ തൊഴിൽ അവസരങ്ങളും അറിയാൻ